കെ സ്മാർട്ട് സമഗ്ര വികസനത്തിന്
October 6, 2025
കെ-സ്മാർട്ട് - നിങ്ങൾ അന്വേഷിക്കുന്ന എല്ലാ സേവനങ്ങൾക്കുമായി ഒരു ഏകീകൃത പ്ലാറ്റ്ഫോം
അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി രൂപീകരിച്ച പുതിയ വിവരകേന്ദ്രീകൃത സേവനപ്രദാന സംവിധാനമാണ് കെ-സ്മാർട്ട്. പൗരന്മാർക്കും ജീവനക്കാർക്കും തദ്ദേശ സ്ഥാപനങ്ങൾ വഴി സേവനങ്ങൾ തേടുന്ന ഏതൊരാൾക്കും മികച്ചതും കാര്യക്ഷമമായതുമായ സേവനം ഉറപ്പാക്കാൻ എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും സ്മാർട്ട് ഇ-ഗവേണൻസ് സംവിധാനം ഉപയോഗിക്കാൻ കെ-സ്മാർട്ട് ലക്ഷ്യമിടുന്നു. എല്ലാ സേവനങ്ങളും സംയോജിപ്പിച്ചു കൊണ്ടുള്ള ഒരു മൊബൈൽ ആപ്പും വെബ് അധിഷ്ഠിത പരിഹാരവും കെ-സ്മാർട്ടിലൂടെ ലഭ്യമാവുന്നു.