പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ഷൈനി വി

പ്രസിഡൻ്റ്

ബിജു എ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷിഗ്ദ പി.എസ്

ചെയര്‍പേഴ്സൺ,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മഹേഷ് കെ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രേഖ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ചന്ദ്രബാബു എസ് എസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ജില്ല      -  തിരുവനന്തപുരം

ബ്ലോക്ക് -ചിറയിൻകീഴ്

K-SMART App

K-SMART - Mobile App

Download Now

decorative icons

ചരിത്രം

തിരുവനന്തപുരം ജില്ലയില്‍ ചിറയിന്‍കീഴ് താലൂക്കില്‍ ആറ്റിങ്ങല്‍ പട്ടണത്തിനും വെഞ്ഞാറമൂടിനും മധ്യേ വാമനപുരം, മാമം എന്നീ നദികളാല്‍ ചുറ്റപ്പെട്ട് ഒരു ദ്വീപിന് സമാനമായി സ്ഥിതി ചെയ്യുന്ന ഗ്രാമപ്രദേശമാണ് മുദാക്കല്‍ ഗ്രാമപഞ്ചായത്ത്. 15-8-1953-ലാണ് മുദാക്കല്‍ പഞ്ചായത്ത് രൂപം കൊള്ളുന്നത്. ചിറയിന്‍കീഴ് താലൂക്കിലെ മുദാക്കല്‍, ഇളമ്പ, ഇടക്കോട് എന്നീ വില്ലേജുകളും അവനവഞ്ചരി വില്ലേജിന്റെ കുറെ ഭാഗങ്ങളും ഉള്‍പ്പെട്ടതാണ് പഞ്ചായത്തുപ്രദേശം. ചിറയിന്‍കീഴ് താലൂക്കിന്റെ കിഴക്കന്‍മേഖലയിലാണ് മുദാക്കല്‍ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. നെടുമങ്ങാട് താലൂക്ക് മുദാക്കല്‍ ഗ്രാമപഞ്ചായത്തിന്റെ അതിര്‍ത്തിയായി വരുന്നു. ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി തൊട്ടടുത്തു സ്ഥിതിചെയ്യുന്നു. ചിറയിന്‍കീഴ് ബ്ലോക്കില്‍ ഉള്‍പ്പെട്ടതാണ് മുദാക്കല്‍ ഗ്രാമം. കിഴക്കുഭാഗത്ത് നെല്ലനാട്, വാമനപുരം പഞ്ചായത്തുകളും വടക്കുഭാഗം പുളിമാത്ത്, നഗരൂര്‍ പഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത്...

കൂടുതൽ വായിക്കുക