ചരിത്രം
തിരുവനന്തപുരം ജില്ലയില്‍ ചിറയിന്‍കീഴ് താലൂക്കില്‍ ആറ്റിങ്ങല്‍ പട്ടണത്തിനും വെഞ്ഞാറമൂടിനും മധ്യേ വാമനപുരം, മാമം എന്നീ നദികളാല്‍ ചുറ്റപ്പെട്ട് ഒരു ദ്വീപിന് സമാനമായി സ്ഥിതി ചെയ്യുന്ന ഗ്രാമപ്രദേശമാണ് മുദാക്കല്‍ ഗ്രാമപഞ്ചായത്ത്. 15-8-1953-ലാണ് മുദാക്കല്‍ പഞ്ചായത്ത് രൂപം കൊള്ളുന്നത്. ചിറയിന്‍കീഴ് താലൂക്കിലെ മുദാക്കല്‍, ഇളമ്പ, ഇടക്കോട് എന്നീ വില്ലേജുകളും അവനവഞ്ചരി വില്ലേജിന്റെ കുറെ ഭാഗങ്ങളും ഉള്‍പ്പെട്ടതാണ് പഞ്ചായത്തുപ്രദേശം. ചിറയിന്‍കീഴ് താലൂക്കിന്റെ കിഴക്കന്‍മേഖലയിലാണ് മുദാക്കല്‍ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. നെടുമങ്ങാട് താലൂക്ക് മുദാക്കല്‍ ഗ്രാമപഞ്ചായത്തിന്റെ അതിര്‍ത്തിയായി വരുന്നു. ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി തൊട്ടടുത്തു സ്ഥിതിചെയ്യുന്നു. ചിറയിന്‍കീഴ് ബ്ലോക്കില്‍ ഉള്‍പ്പെട്ടതാണ് മുദാക്കല്‍ ഗ്രാമം. കിഴക്കുഭാഗത്ത് നെല്ലനാട്, വാമനപുരം പഞ്ചായത്തുകളും വടക്കുഭാഗം പുളിമാത്ത്, നഗരൂര്‍ പഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത്...
കൂടുതൽ വായിക്കുക